സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

0
Keep the sanitizer on your hands and out of your mouth.

ഇത് കോവിഡ് കാലം. രോഗം വ്യാപിക്കുന്നത് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിലാണ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ കൊറോണവൈറസ് സ്രവങ്ങളിലൂടെ പുറത്തേക്കു തെറിക്കുന്നു. ഇതു കുറച്ചു സമയത്തെക്കെങ്കിലും വായുവിൽ ഉണ്ടായിരിക്കും. അല്ലെങ്കിൽ സമീപത്തെ വസ്തുക്കളിൽ ഉണ്ടാകും. രോഗാണുക്കളുള്ള ഈ പ്രതലങ്ങളിൽ സ്പർശിക്കുന്നത് രോഗം പടരാൻ ഇടയാക്കും. അതിനാൽ, ഇത്തരം സ്ഥലങ്ങളും റെയിലിംഗ്, ഹാൻഡിൽസ് എന്നിവ പതിവായി വൃത്തിയാക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദേശം. കൈകഴുകുന്നതും ഈ പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുന്നതും വൈറസ് വ്യാപനത്തെ ഒരുപരിധിവരെ മന്ദഗതിയിലാക്കുന്നു.

എന്നിരുന്നാലും, കൈകഴുകുന്നത് എപ്പോഴും സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ, ശുചിത്വം പാലിക്കുന്നതിനു ഫലപ്രദമായ മാർഗ്ഗമായി ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നാണ് നിർദേശം. എന്നാൽ മിക്ക കാര്യങ്ങളും പോലെ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഹാൻഡ് സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കാം:

1. സാനിറ്റൈസറിൽ കുറഞ്ഞത് 60% ഉം 95% വരെ മദ്യം (എത്തനോൾ) അടങ്ങിയിരിക്കും; മദ്യത്തിന്‍റെ അളവ് കുറവാണെങ്കിൽ അത് ഫലപ്രദമാകില്ല.

2. ഹാൻഡ് വാഷിംഗ് സാധ്യമല്ലെങ്കിൽ, കൂടുതൽ പേർ സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുമായി ബന്ധപ്പെടുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.

3. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വിരലുകൾക്കിടയിൽ ഉൾപ്പെടെ കൈപ്പത്തിയിലുടനീളം ശരിയായി അമർത്തി തിരുമ്മുക. ഇത് ഏകദേശം 20 സെക്കൻഡോളം നീണ്ടുനിൽക്കണം. ഇതിലൂടെ നിങ്ങളുടെ കൈകൾ ശരിയായി വൃത്തിയാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.

4. ഉത്തരവാദിത്തമുള്ള ഉപഭോക്താവായിരിക്കുക, നിങ്ങൾ സാനിറ്റൈസർ വാങ്ങുമ്പോൾ അതിന്റെ എകസ്പയറി ഡേറ്റ് പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഉൽപ്പന്നം ആണെങ്കിൽ അത് ഫലപ്രദമാകില്ല. അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.

5. കൈകളിൽ സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ, കൈയിൽ അഴുക്കൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. കൈകളിൽ (ഗ്രീസ്, അഴുക്ക് അല്ലെങ്കിൽ രാസവസ്തുക്കൾ ഉണ്ടെങ്കിൽ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. കൈ ഉണങ്ങിയശേഷം സാനിറ്റൈസർ ഉപയോഗിക്കുക.

ഹാൻഡ് സാനിറ്റൈസറുകൾ എങ്ങനെ ഉപയോഗിക്കരുത്:

1. സാനിറ്റൈസർ ഉപയോഗത്തിന് ശേഷം കൈ വരണ്ടതാക്കാൻ എന്തെങ്കിലും കൊണ്ട് തുടയ്ക്കണം.

2. സാനിറ്റൈസർ കുട്ടികൾക്ക് ലഭ്യമാക്കുന്നതിൽനിന്ന് അകറ്റി നിർത്തുക, സാധ്യമാകുമ്പോഴെല്ലാം കൈ കഴുകാൻ അവരെ പ്രോത്സാഹിപ്പിക്കുക. കാരണം, കുട്ടികൾ സാനിറ്റൈസർ ഉപയോഗിക്കുന്നത് അപകടകരമാണ്. അവർ അറിയാതെ സാനിറ്റൈസർ കുടിച്ചാൽ അത് വിഷമദ്യ ദുരന്തത്തിന് ഇടയാക്കും. ഹാൻഡ് സാനിറ്റൈസറുകളിൽ അടങ്ങിയിരിക്കുന്ന 1-പ്രൊപാനോൾ എന്ന ചേരുവ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും ബോധരഹിതനാകാൻ ഇടയാക്കുകയും ചെയ്യും.

3. നിങ്ങൾ ഒരു സാനിറ്റൈസർ പ്രയോഗിച്ചയുടനെ തീജ്വാലയ്ക്ക് സമീപം നിൽക്കരുത്. ഹാൻഡ് സാനിറ്റൈസറിൽ മദ്യം അടങ്ങിയിരിക്കുന്നതിനാൽ തീപിടുത്തത്തിനുളള സാധ്യത കൂടുതലാണ്.

4. ഹാൻഡ് സാനിറ്റൈസറുകൾ, പേര് സൂചിപ്പിക്കുന്നത് പോലെ, കൈകളിൽ മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കഴുകാൻ ഇത് ഉപയോഗിക്കരുത്.

5. ഹാൻഡ് സാനിറ്റൈസറുകളുടെ അമിത ഉപയോഗം ഒഴിവാക്കുക, കാരണം ഇത് ചർമ്മത്തെ വരണ്ടതാക്കുകയും ചർമ്മം പൊട്ടാൻ ഇടയാക്കുകയും ചെയ്തു. അത്തരം വിള്ളലുകളിലൂടെ രോഗകാരിയായ സൂക്ഷ്മാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് എളുപ്പത്തിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here