മഞ്ചേശ്വരം വൊർക്കാടിയിൽ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മകൻ മരിച്ചു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ദാരുണാന്ത്യം

0
176

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് അമ്മയും കുഞ്ഞും ഷോക്കേറ്റ് മരിച്ചു. വൊർക്കാടി ബോളന്തോടിയിലാണ് നാടിനെ നടുക്കിയ അപകടം.     ബോളന്തോടി ഹൗസിൽ വിജയ (35) മകൻ അഞ്ചു വയസുള്ള ആശ്രയ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീടിനടുത്താണ് അപകടം. വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ പുലർച്ചെ പൊട്ടിവീണിരുന്നുവത്രെ. മകൻ ആശ്രയ് അറിയാതെ ചെന്ന് കമ്പിയിൽ തട്ടി ഷോക്കേറ്റ് വീണ് പിടയുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വിജയക്ക് ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here