പുതിയ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഒരു കൈ നോക്കാന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയും

0
119

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സ്‌പോണ്‍സര്‍മാരെ തിരയുകയാണ് ബിസിസിഐ. ചൈനയുമായുളള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരുടെ മൊബൈല്‍ കമ്പനിയായ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടെ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറെടുക്കുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. ഇത്രയും വലിയ തുക പതഞ്ജലിക്ക് മുടക്കാനാവുമോ എന്ന് സംശയമാണ്. എന്നാല്‍ കമ്പിനിയുടെ വക്താവ് പറയുന്നതിങ്ങനെ… ”ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.” ബിസിസിഐ മുമ്പാകെ പ്രപ്പോസല്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം ബിസിസിഐ മറ്റു സ്‌പോണ്‍സര്‍മാരേയും തേടുന്നുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. ആമസോണ്‍, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചിരുന്നു. ഇവരില്‍ നിന്ന് അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

പുതിയ സ്‌പോണ്‍സര്‍ വന്നാല്‍ കരാര്‍ തുകയില്‍ വിത്യാസം വന്നേക്കാം. കൊറോണക്കാലമായതിനാല്‍ 200 കോടിയെങ്കിലും ഈ സീസണില്‍ നല്‍കാന്‍ പറ്റുന്നവരെയാണു ബിസിസിഐ തേടുന്നത്. ഒരു വര്‍ഷം 80 കോടിയെന്ന നിലയില്‍ അഞ്ച് വര്‍ഷം 440 കോടി ലഭിക്കുന്ന രീതിയിലായിരുന്നു വിവോയുമായുള്ള കരാര്‍. തുടക്കത്തില്‍ സ്‌പോണ്‍സറായിരുന്ന ഡിഎല്‍എഫ് വര്‍ഷം 40 കോടി രൂപയ്ക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത് (5 വര്‍ഷത്തേക്ക് ആകെ 200 കോടിയുടെ കരാര്‍). പിന്നാലെ പെപ്‌സി വന്നു. അതിന് ശേഷമാണ് വിവോ ഏറ്റെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here