വ്യാപാര ദിനത്തില്‍ ഉപ്പള യൂണിറ്റ് ഓട്ടേറിക്ഷകള്‍ക്ക് ട്രാന്‍സ്ഫറന്റ് ഷീറ്റ് വിതരണം ചെയ്തു

0
427

ഉപ്പള: മര്‍ച്ചന്റ് അസോസിയേഷന്‍ ആഗസ്ത് 9 വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് വൃാപാരി വൃവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും, കാസറഗോഡ് മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഉപ്പള, കൈകംബ, നയാബസാര്‍, ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ റിക്ഷകള്‍ക്ക് ട്രാന്‍സ്ഫറന്റ് ഷീറ്റ് വിതരണവും നടത്തി.

കോവിഡ് 19 പശ്ചാത്തലത്തില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന യോഗത്തില്‍ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപെട്ടവര്‍ക്കും, മൂന്നാര്‍ പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും അനുശോചനം രേഖപെടുത്തി. യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാര്‍ സി.എ. (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഞ്ചേശ്വരം) പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ശിവരാമ പക്കള, അബ്ദുല്‍ ജബ്ബാര്‍, സി.എ യൂസഫ്, സുകുമാര, റൈഷാദ് ഉപ്പള, യു.കെ അബ്ദുറഹ്മാന്‍, സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഹനീഫ് റെയിന്‍ബോ സ്വാഗതവും,കമലാക്ഷ പഞ്ച നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here