കേരളത്തിൽ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് 2 പേര്‍ക്ക്‌

0
208

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല.

alsoo read; ഇന്ത്യന്‍ മുസ്ലിംകള്‍ കൊവിഡ് വാഹകര്‍’; വിദ്വേഷ പരാമര്‍ശം നടത്തിയ പ്രവാസി ഇന്ത്യക്കാരന് ജോലി നഷ്ടമായി

കൊല്ലം – 6, തൃശൂര്‍ – 4, തിരുവനന്തപുരം, കണ്ണൂര്‍ – 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2, എറണാകുളം, മലപ്പുറം – 1 വീതമാണ് പോസിറ്റീവാ ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. കണ്ണൂര്‌ലി# സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

29 പേരില്‍ 21 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

സംസ്ഥാനത്ത് ഇതുവരെ 630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 130 പേര്‍ നിലവില്‍ ചികിത്സയിലാണ്. 67,789 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 67,316 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 473 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 45,905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44,651 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 5,154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,082 എണ്ണം നെഗറ്റീവായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here