മദ്യക്കടത്തിന് നേതൃത്വം നൽകുന്ന തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും നീക്കണം – മുസ്ലിം യൂത്ത് ലീഗ്

0
133

ഉപ്പള: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ കർണാടകയിൽ നിന്നും മദ്യം കടത്തി കാസർഗോഡ് ജില്ലയിൽ യഥേഷ്ടം വിതരണം ചെയ്ത സി.പി.എം നോമിനി കേരള തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും എത്രയും വേഗം നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ.മുക്താർ, ജന.സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ ആവശ്യപെട്ടു.

പാറക്കട്ടയിലെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് മദ്യം കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തുന്ന ഇത്തരം മദ്യക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here