മഞ്ചേശ്വരം കുഞ്ചത്തൂരില്‍ സ്റ്റുഡിയോ പെട്രോളൊഴിച്ച് കത്തിച്ചു

0
135

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്റ്റുഡിയോ പെട്രോളൊഴിച്ച് കത്തിച്ചതായി പരാതി. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടിലെ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള ന്യൂ സൂപ്പര്‍ സ്റ്റുഡിയോയാണ് തീവെച്ച് നശിപ്പിച്ചത്. സ്റ്റുഡിയോയുടെ ഷട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്തതിന് ശേഷം അകത്തെ ഗ്ലാസും തകര്‍ത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ കടകളുടെ പുറത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here