സൗദി: (www.mediavisionnews.in) സൗദി അറേബ്യയില്‍ കൊറോണ വൈറസായ കോവിഡ്-19 സ്ഥിരീകരിച്ചു. ഇറാനില് നിന്നും ബഹ്റൈന്‍ വഴി സൌദിയിലെത്തിയ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ കൊറോണ സംശയിച്ച് പരിശോധനക്കയച്ച മുന്നൂറോളം കേസുകളുടേയും ഫലം നെഗറ്റീവാണെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരന് കൊറോണ സ്ഥിരീകരിച്ചു.
ഇറാനില്‍ എവിടെ നിന്നാണ് പൗരന്‍ എത്തിയത് എന്ന് വ്യക്തമല്ല. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് പ്രത്യേക ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 25 ആശുപത്രികള്‍ ഇത്തരം കേസുകള്‍ വന്നാല്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണ്. 8000 കിടക്കകള്‍ ആശുപത്രിയില്‍ ഇതിനായി സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.