സച്ചിന്റെ 37 വർഷത്തെ റെക്കോർഡ് പഴങ്കഥ; 15-ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറി വൈഭവ്

0
69

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം. 1989ൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ കുറിച്ച റെക്കോർഡാണ് ഇപ്പോൾ വഴിമാറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് വൈഭവ് തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളി താരം സഞ്ജു സാംസണ് പകരമാണ് താരം ഇറങ്ങിയത്.

അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ വിദേശ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. എന്നാൽ അയർലണ്ടിനെതിരെയാണ് ആരാധകർ വൈഭവിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചത് എന്നാൽ അത് സംഭവിച്ചില്ല. മാത്രമല്ല ചരിത്രത്തിലാദ്യമായി അയർലണ്ടിനെതിരെ കളിച്ച രണ്ട് മത്സരത്തിലും തോൽവി വഴങ്ങിയ ശേഷം നാണക്കേടിന്റെ ഭാരവുമായാണ് ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വരുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ പിഴച്ചെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഓപണർ സഞ്ജു സാംസൺ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാതെ വന്നപ്പോഴാണ് ഈ മത്സരത്തിൽ വൈഭവിന് അവസരം ലഭിച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 10 പന്തിൽ നിന്ന് രണ്ട് സിക്സുകളടക്കം 14 റൺസുമായാണ് വൈഭവ് മടങ്ങിയത്. വിൽ ജാക്‌സിന്റെ പന്തിലാണ് കൗമാര താരം പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here