യുഎഇയിൽ ചൂടേറും; ഇന്ന് താപനില ക്രമേണ വർധിക്കും

0
24

അബൂദബി: ജൂൺ 18 വ്യാഴാഴ്ച യുഎഇയിൽ താപനില ക്രമേണ വർധിച്ചേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). അബൂദബിയിൽ 42°C വരെയും ദുബൈയിൽ 40°C വരെയും താപനില ഉയർന്നേക്കും. മസീറ 48°C, റസീൻ 47°C, അൽ ഖുവ, ജിസ്‌യൂറ 46°C , സൈഹാൻ 45°C എന്നിവയായിരിക്കും രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ.

ചില തീരദേശ, ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. ചില സ്ഥലങ്ങളിൽ ഈർപ്പനില 90 ശതമാനം വരെ ഉയർന്നേക്കാം. വ്യാഴാഴ്ച രാവിലെ 9 മണി വരെ മൂടൽമഞ്ഞുണ്ടാകുന്നതിനാൽ റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here