Home Latest news 100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്! പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തു

100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്! പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തു

0
52

അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, കള്ളപ്പണ ഇടപാട് കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മന്ത്രിയെ ഗുരുഗ്രാം കോടതി ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.

മൊബൈൽ ഫോൺ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി നൂറ് കോടിയിലധികം രൂപയുടെ ജിഎസ്ടി ക്രമക്കേട് നടത്തിയെന്നാണ് സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള ആരോപണം. വ്യാജ ഇൻവോയിസുകൾ സൃഷ്ടിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും മന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്നും ഇതുവരെ തങ്ങൾക്ക് എഫ്‌ഐആർ പകർപ്പ് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജീവ് അറോറയുമായി ബന്ധമുള്ള ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡിന്റെ ഗുരുഗ്രാമിലെ സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here