ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

0
46

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. ‘വാട്‌സ്ആപ്പ് പ്ലസ്’ എന്നായിരിക്കും ഈ ഓപ്ഷനല്‍ വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന്‍റെ പേര്. വാട്‌സ്ആപ്പ് ഇന്‍റര്‍ഫേസ് കസ്റ്റമൈസ് ചെയ്യാമെന്നതും കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നതുമാണ് വാട്‌സ്ആപ്പ് പ്ലസിന്‍റെ പ്രത്യേകതകള്‍. വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ മാസംതോറും എത്ര രൂപ മുടക്കണം എന്നും വ്യക്തമല്ല. യോഗ്യരായ ടെസ്റ്റര്‍മാര്‍ക്ക് വാട്‌സ്ആപ്പ് പ്ലസ് ഒരു മാസത്തേക്ക് സൗജന്യമായി മെറ്റ നല്‍കിയേക്കും.

‘വാട്‌സ്ആപ്പ് പുതിയ ഓപ്ഷനല്‍ സബ‌്‌സ്‌ക്രിപ്ഷന്‍ സേവനമായ വാട്‌സ്ആപ്പ് പ്ലസ് പരീക്ഷിക്കുകയാണ്. ആപ്പ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്രമീകൃതവും വ്യക്തിഗതവുമായ അനുഭവം നല്‍കുന്നതായിരിക്കും വാട്‌സ്ആപ്പ് പ്ലസ് സേവനം. കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സൗകര്യം, കസ്റ്റം ലിസ്റ്റുകള്‍, പുതിയ ചാറ്റ് തീമുകള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പ്ലസിലുണ്ടാവും. ഇതിനായി കുറഞ്ഞ അളവില്‍ ഉപഭോക്താക്കളെ വച്ചുള്ള ബീറ്റ ടെസ്റ്റിംഗ് മെറ്റ നടത്തിവരികയാണ്. ആളുകള്‍ക്ക് വളരെ ഉപകാരമുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പ്ലസിലുണ്ടാവുക എന്ന് ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്’- എന്നും മെറ്റ വക്‌താവ് വ്യക്തമാക്കി.

വാട്‌സ്ആപ്പ് പ്ലസിന്‍റെ പ്രധാന സവിശേഷതകള്‍

വാട്‌സ്ആപ്പിന്‍റെ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ലഭ്യമാവുന്ന എല്ലാ ഫീച്ചറുകളെയും കുറിച്ച് മെറ്റ വിശദീകരിച്ചിട്ടില്ല. എന്നാല്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ പറയുന്നത് താഴെ പറയുന്ന ഫീച്ചറുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ വാട്‌സ്ആപ്പ് പ്ലസിലുണ്ടാകും എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here