അന്താരാഷ്ട്ര കരാട്ടേ മത്സരത്തിൽ കുമ്പള ജെ. എസ്. കെ. എയ്ക്ക് മിന്നും വിജയം

0
9

കുമ്പള: തൃശൂർ ടെന്നിസ് ക്ലബിൽ വച്ച് നടന്ന നാൽപത്തിയെട്ടാമത് അന്താരാഷ്ട്ര ഷോട്ടോ കാൻ കരാട്ടേ മത്സരങ്ങളിൽ കുമ്പള ജെ. എസ്. കെ. എ യിലെ വിദ്യാർത്ഥികൾ ഏഴ് സ്വർണം ഉൾപ്പെടെ 16 മെഡലുകളോടെ മികവാർന്ന വിജയം കരസ്ഥമാക്കി. കാത, കുമിതെ ഇനങ്ങളിലായി കേവലം ഒമ്പതു മത്സരാർത്ഥികളെ മാത്രം കളത്തിലിറക്കിയാണ് ജെ. എസ്. കെ എ കാസർകോട് രാജ്യത്തിനു വേണ്ടി ഈ വലിയ നേട്ടം കൊയ്തത്.
ഗ്രീൻ, ബ്രൗൺ ബെൽറ്റ് കുട്ടികളുടെ മത്സരങ്ങളിൽ ചരിത് (ആറ്), മുഹമ്മദ് സയാൻ ഇസ്മയിൽ (12) എന്നിവർ ഇരു വിഭാഗങ്ങളിലും സ്വർണം നേടി. ബ്രൗൺ ബെൽറ്റ് അകുൽ രാജിന് (11) ഒരു സ്വർണവും ഒരു വെള്ളിയും ലഭിച്ചു.
ബ്ലാക്ക് ബെൽറ്റ് താരം ശോഭിത ആൾവയ്ക്ക് (16) ഒരു സ്വർണവും ഒരു വെങ്കലവും ലഭിച്ചു.
ഗ്രീൻ സെൽറ്റിൽ ആര്യൻ കെ വിജയ് (ഏഴ്) ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. പർപ്പിൾ ബെൽറ്റ് ഇനത്തിൽ കെ അനുശ്വേത (11)യ്ക്ക് രണ്ട് വെങ്കലം ലഭിച്ചു.
ബ്രൗൺ ബെൽറ്റ് കുട്ടികളുടെ മത്സരത്തിൽ സാക്ഷി ഷെട്ടി (13) ഒരു സ്വർണവും ഒരു വെങ്കലവും, ആവണി പൈ(ഒമ്പത് ) ,ഭൂമിക (13) എന്നിവർ ഓരോ വെള്ളിയും നേടി.
ഈ മാസം 11, 12 തീയതികളിലാണ് മത്സരങ്ങൾ നടന്നത്. ഇന്ത്യ, ശ്രീലങ്ക, ഏഷ്യയിലെ മറ്റു മധ്യകിഴക്കൻ രാജ്യങ്ങളിൽ നിന്നായി ആയിരത്തിൽ പരം മത്സരാർത്ഥികൾ അണിനിരന്നു.
നാൽപത്തിയെട്ടു വർഷമായി കരാട്ടേ പരിശീലന രംഗത്ത് പ്രവർത്തിച്ചു വരുന്ന ജില്ലയിലെ പ്രധാന പരിശീലകനായ സദാനന്ദൻ, സഹ പരിശീലകൻ അക്ഷയ് കുമാർ, ജെ.എസ്.കെ.എ ജില്ല ജനറൽ സെക്രട്ടറി തുളസി പൈ, സെക്രട്ടറി അബ്‌ദുൽ റസാഖ് പെറുവായി, എക്സിക്യൂട്ടീവ് മെമ്പർ വിനു രാജ് ആർ.പി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here