ദോഹ: പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. അവധി മാർച്ച് 17 ന് ആരംഭിച്ച് മാർച്ച് 23 ന് അവസാനിക്കും. മാർച്ച് 24 ന് ജോലികൾ പുനരാരംഭിക്കും. അമീരി ദിവാനാണ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്വ്‌ർ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ, പബ്ലിക് അതോറിറ്റികൾ, സ്ഥാപനങ്ങൾ എന്നിവക്ക് അവധി ബാധകമാകുമെന്നും ജീവനക്കാർ മാർച്ച് 24 ന് ജോലി പുനരാരംഭിക്കുമെന്നും അമീരി ദിവാൻ പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റി, അതിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അവധി സെൻട്രൽ ബാങ്ക് ഗവർണർ പ്രത്യേകം നിർശ്ചയിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.


