കേരള സ്റ്റോറി 2; തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

0
10

കൊച്ചി: കേരള സ്‌റ്റോറി –2 ചലച്ചിത്രം പ്രദർശനത്തിന്‌ എത്തിയ തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും സമൂഹത്തിൽ സ്‌പർധ വളർത്തുകയും ചെയ്യുന്ന ‘കേരള സ്‌റ്റോറി 2 ഗോസ്‌ ബിയോണ്ട്‌’ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഷേണായിസ്‌ തിയറ്ററിലാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. പൊലീസും സ്ഥലത്തെത്തി.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിതെന്നും ചലച്ചിത്ര പ്രവർത്തകർക്കോ ആസ്വാദകർക്കോ തിയറ്റർ ഉടമകൾക്കോ ഡിവൈഎഫ്‌ഐ എതിരല്ലെന്നും ജില്ലാ സെക്രട്ടറി എ ആർ രഞ്‌ജിത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. കേരളത്തെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന കേരള സ്റ്റോറിയെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും എ ആർ രഞ്‌ജിത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സിനിമയുടെ പ്രദർശനം തിയറ്റർ റദ്ദാക്കി. തുടർന്ന്‌ പ്രവർത്തകർ പിരിഞ്ഞു. ന്യൂക്ലീയസ് മാളിലെ പാൻ സിനിമാസ്, കൊച്ചി ഫോറം മാൾ എന്നിവിടങ്ങളിലെ ഷോയും റദ്ദാക്കിയിരുന്നു. സിനിമ കാണാൻ പ്രേക്ഷകരില്ലാതിരുന്നതും ഇതിന്‌ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here