കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

0
5

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉൾപ്പടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് കടന്നു.

പെൺകുട്ടിയുടെ സഹോദരി ഭർത്താവും കേസിൽ പ്രതിയാണ്. 45 വയസുകാരനായ ഇയാൾ രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ കോഴി ഇറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ എത്തി പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ കൂട്ടബലാത്സംഗ കാര്യം വ്യക്തമായി. 16 വയസുകാരി ഒരു വർഷത്തോളമായി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ ചന്തേര പൊലീസ് പോക്സോ വകുപ്പ് ചുമത്തി അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here