ഓൺലൈൻ തട്ടിപ്പിന് 25,000 രൂപ വരെ നഷ്ടപരിഹാരം; പുതിയ ചട്ടക്കൂടുമായി ആർബിഐ

0
6
Shot of an unidentifiable criminal using a laptop to hack into a credit account.

ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെയുള്ളവയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ പുതിയ നഷ്ടപരിഹാര ചട്ടക്കൂട് അവതരിപ്പിച്ചത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തട്ടിപ്പുകൾ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം, 25,000 രൂപ വരെയുള്ള തട്ടിപ്പുകൾക്ക് ഉപഭോക്താവ് ബാധ്യസ്ഥനായിരിക്കില്ല. ഇത്തരം കേസുകളിൽ പ്രത്യേക ചോദ്യം ചെയ്യലുകൾ കൂടാതെ തന്നെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകൾ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകും. നഷ്ടപരിഹാരത്തുകയുടെ 15 ശതമാനം ഉപഭോക്താവും 15 ശതമാനം ബാങ്കും വഹിക്കും. ബാക്കി വരുന്ന വലിയൊരു ഭാഗം ആർബിഐ ആണ് നൽകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here