ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ കാത്ത് അര്‍ധരാത്രിയിലും നൂറു കണക്കിനാരാധകരാണ് കാത്തു നിന്നത്.
Home  Latest news  7 വര്‍ഷത്തെ ഇടവേളക്കുശേഷം പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ, ബാബറിനെയും സംഘത്തെയും വിമാനത്താവളത്തിൽ വരവേറ്റ് ആരാധകർ

