Local News

കനത്തമഴ: കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തിലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ...

പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക്‌ ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍ മന്ത്രിസഭ ഉപസമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പിഎം ശ്രീ പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒന്നാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം എടുത്ത തീരുമാനങ്ങളൊക്കെ നമ്മുടെ സംസ്ഥാനത്തിനും...

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.

റെഡ് അലർട്ട്: കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

കാസർകോട്: കനത്ത മഴയെ തുടർന്ന് വയനാട്, കാസർകോട്, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(06/06/2026) അവധി. അതിതീവ്ര മഴസാധ്യത മുൻനിർത്തി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട്ടെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,...

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസിൽ സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിലുണ്ടായത് പുതിയ പാടുകളാണ്. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളുണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് ഭർത്താവ് ആദിൽ സമ്മതിച്ചു. ആദിൽ റിമാൻഡിലാണ്. ശനിയാഴ്ച്ചയാണ് കാസർകോട് പാണലത്ത് ചർലടുക്ക സ്വദേശി ഫാത്തിമത്ത്...

അംഗഡിമുഗർ ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികവും മതവിജ്ഞാന സദസ്സും, കഥാപ്രസംഗവും

കുമ്പള:അംഗഡിമുഗർ ഒടുവാർ അമാനത്തുൽ ഇസ്ലാം മദ്രസ വാർഷികവും മതവിജ്ഞാന സദസ്സും 2026 മെയ് 09,10,11,12,13 തീയതികളിൽ ബദർ ജുമാ മസ്ജിദ് ഒടുവാറിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഡോ. ഫാറുഖ് നഈമി കൊല്ലം ഹിജ്റ എക്സ്പെഡിഷൻ നിർവഹിക്കും. ഞായർ, തിങ്കൾ...

സ്വന്തം ബൂത്തിൽ സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 93 വോട്ട്; മഞ്ചേശ്വരത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശുപോയി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുക; അതായത് ഏകദേശം 16.67 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ. മഞ്ചേശ്വരത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദയ്ക്ക് 21,212 വോട്ടാണ് കിട്ടിയത് -11.29 ശതമാനം മാത്രം. മണ്ഡലത്തിൽ...

തോറ്റു, ന്യായീകരണങ്ങളില്ല! വോട്ടർമാർക്ക് വിലയിരുത്താം; മഞ്ചേശ്വരത്തെ പരാജയത്തിൽ കെ. സുരേന്ദ്രൻ

കാസർകോട് ∙ തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും...

അന്താരാഷ്ട്ര കരാട്ടേ മത്സരത്തിൽ കുമ്പള ജെ. എസ്. കെ. എയ്ക്ക് മിന്നും വിജയം

കുമ്പള: തൃശൂർ ടെന്നിസ് ക്ലബിൽ വച്ച് നടന്ന നാൽപത്തിയെട്ടാമത് അന്താരാഷ്ട്ര ഷോട്ടോ കാൻ കരാട്ടേ മത്സരങ്ങളിൽ കുമ്പള ജെ. എസ്. കെ. എ യിലെ വിദ്യാർത്ഥികൾ ഏഴ് സ്വർണം ഉൾപ്പെടെ 16 മെഡലുകളോടെ മികവാർന്ന വിജയം കരസ്ഥമാക്കി. കാത, കുമിതെ ഇനങ്ങളിലായി കേവലം ഒമ്പതു മത്സരാർത്ഥികളെ മാത്രം കളത്തിലിറക്കിയാണ് ജെ. എസ്. കെ എ...

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിൻ്റെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചിൽ എത്തിയപ്പോഴാണ് സൈനുൽ ആബിദ് തിരയിൽ പെട്ടത്. മൂന്ന് പേർ...
- Advertisement -spot_img

Latest News

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ...
- Advertisement -spot_img