മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗവിന് നൽകിക്കൊണ്ടാണ് ഡൽഹി റിഷഭ് പന്തിനെ തിരികെ ടീമിലെത്തിച്ചത്. ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയാണ്...
കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്‍ വിപണനം നടക്കുന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു....
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്...
തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഇതിന് 66.20 കോടി രൂപ നീക്കിവെച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർധിപ്പിച്ച് 9000 രൂപയിൽ നിന്ന് 12,000 രൂപയാക്കി...
അബൂദബി: ജൂൺ 18 വ്യാഴാഴ്ച യുഎഇയിൽ താപനില ക്രമേണ വർധിച്ചേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). അബൂദബിയിൽ 42°C വരെയും ദുബൈയിൽ 40°C വരെയും താപനില ഉയർന്നേക്കും. മസീറ 48°C, റസീൻ 47°C, അൽ ഖുവ, ജിസ്യൂറ 46°C , സൈഹാൻ 45°C എന്നിവയായിരിക്കും രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ.
ചില തീരദേശ, ഉൾപ്രദേശങ്ങളിൽ,...
അടുത്ത വർഷത്തെ ഐപിഎൽ സീസൺ നേരത്തെ ആരംഭിക്കാൻ ഒരുങ്ങി ബിസിസിഐ. കടുത്ത വേനൽക്കാലം മുന്നിൽക്കണ്ടാണ് മത്സരക്രമത്തിൽ മാറ്റം വരുത്താൻ ബിസിസിഐ നീക്കം നടത്തുന്നത്. സാധാരണയായി മാർച്ച് അവസാനത്തോടെ തുടങ്ങി മെയ് മാസത്തിലോ ജൂൺ ആദ്യത്തിലോ ആണ് ഐപിഎൽ അവസാനിക്കാറുള്ളത്. 2026-ലെ സീസൺ മാർച്ച് 28 മുതൽ മെയ് 31 വരെയായിരുന്നു നടന്നത്. എന്നാൽ വരാനിരിക്കുന്ന...
ന്യൂഡല്‍ഹി: ഇറാനും യുഎസും തമ്മില്‍ സമാധാനകരാര്‍ നിലവില്‍ വന്നതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കുറക്കാതെ കേന്ദ്രസര്‍ക്കാര്‍. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 95 ഡോളറിനും മുകളില്‍ പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബാരലിന് 77 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡോയില്‍ രാജ്യാന്തരവിപണിയില്‍ വ്യാപാരം നടത്തുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
പസഫിക്...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം ആദ്യമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട്ടും മലപ്പുറത്തും രണ്ടു വീതം മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടി...
മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്റെ പഴയ തട്ടകമായ...