ഡ്രോൺ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി യുഎഇ

0
18

ദുബൈ: യുഎഇയിലുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി. ഇത്തരം പ്രവൃത്തികൾ രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. കൃത്യമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കാനും രാജ്യത്തിന്റെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച് തെറ്റായ ധാരണ പടർത്താനും കാരണമാകും. സുരക്ഷാ ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും അറ്റോർണി ജനറൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here