Home Latest news രണ്ടാമത്തെ കുട്ടിയുണ്ടായാൽ 25,000 രൂപ; പുതിയ പദ്ധതി പരിഗണനയിലെന്ന് ചന്ദ്രബാബു നായിഡു

രണ്ടാമത്തെ കുട്ടിയുണ്ടായാൽ 25,000 രൂപ; പുതിയ പദ്ധതി പരിഗണനയിലെന്ന് ചന്ദ്രബാബു നായിഡു

0
124

ആന്ധ്രാപ്രദേശിൽ കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കുന്നതിനായി വിപ്ലവകരമായ സാമ്പത്തിക പ്രോത്സാഹന പദ്ധതിയുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രണ്ടാമത്തെ കുട്ടിയോ അതിൽ കൂടുതലോ ഉണ്ടാകുന്ന മാതാപിതാക്കൾക്ക് പ്രസവസമയത്ത് തന്നെ 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്.

നിലവിൽ 1.5 ആയി കുറഞ്ഞ സംസ്ഥാനത്തെ ഫെർട്ടിലിറ്റി നിരക്ക് 2.1 ആയി ഉയർത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് വലിയ മാറ്റമായിരിക്കും. ജനസംഖ്യ കുറയുന്നത് പ്രശ്നമാണെന്ന്, നിരവധി രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നായിഡു ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here