ബെംഗളൂരു : 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. കുട്ടികൾക്കിടയിൽ വര്‍ധിച്ച് വരുന്ന മൊബൈൽ ഫോണുകളുടെ ഉപയോഗം പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇത് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്ക് സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മൊബൈൽ ഫോൺ നൽകിയാൽ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുമെന്നും ഇപ്പോൾ 16 വയസിന് താഴെയുള്ള കുട്ടികൾ ലോഗിൻ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

