ഐപിഎൽ 2026: ഉത്‌ഘാടന മത്സരത്തിൽ ആർസിബി എസ്ആർഎച്ചിനെ നേരിടും; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ; ഷെഡ്യൂൾ ഇങ്ങനെ

0
23

ബെംഗളൂരു: ആവേശപ്പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഈ മാസം 28ന് ആരംഭിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആർസിബി ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് കോപ്പുകൂട്ടുന്നത്.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ഷെഡ്യൂൾ

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ടൂർണമെന്റ് ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് ബിസിസിഐ പുറത്തിറക്കുന്നത്. തിരഞ്ഞെടുപ്പ് കാലയളവിലെ സുരക്ഷാ ക്രമീകരണങ്ങളും യാത്രാ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം. ശനി, ഞായർ ദിവസങ്ങളിൽ ആരാധകർക്ക് ഇരട്ടി മധുരമേകി രണ്ട് മത്സരങ്ങൾ വീതം നടക്കും.

ഐപിഎൽ ആദ്യ ഘട്ട ഷെഡ്യൂൾ ഇങ്ങനെ:

മാർച്ച് 28 – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സൺറൈസേഴ്‌സ് ഹൈദരാബാദ്

മാർച്ച് 29 – മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

മാർച്ച് 30 – രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ്

മാർച്ച് 31 – പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റൻസ്

ഏപ്രിൽ 1 – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഡൽഹി ക്യാപിറ്റൽസ്

ഏപ്രിൽ 2 – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്

ഏപ്രിൽ 3 – ചെന്നൈ സൂപ്പർ കിങ്‌സ് vs പഞ്ചാബ് കിങ്‌സ്

ഏപ്രിൽ 4 – ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 4 – ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 5 – സൺറൈസേഴ്‌സ് ഹൈദരാബാദ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ്

ഏപ്രിൽ 5 – റോയൽ ചേലഞ്ചേഴ്‌സ് ബംഗളുരു vs ചെന്നൈ സൂപ്പർ കിങ്‌സ്

ഏപ്രിൽ 6 – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വസ് പഞ്ചാബ് കിങ്‌സ്

 

ഏപ്രിൽ 7 – രാജസ്ഥാൻ റോയൽസ് vs മുംബൈ ഇന്ത്യൻസ്

 

ഏപ്രിൽ 8 – ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ്

 

ഏപ്രിൽ 9 – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ്

 

ഏപ്രിൽ 10 – രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

 

ഏപ്രിൽ 11 – പഞ്ചാബ് കിങ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്

 

ഏപ്രിൽ 11 – ചെന്നൈ സൂപ്പർ കിങ്‌സ് vs ഡൽഹി ക്യാപിറ്റൽസ്

 

ഏപ്രിൽ 12 – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഗുജറാത്ത് ടൈറ്റൻസ്

 

ഏപ്രിൽ 12 – മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

LEAVE A REPLY

Please enter your comment!
Please enter your name here