Home Gulf ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

0
13

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഡോളറിനെതിരെ 94.81 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടന്നത്. വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇത് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച വിപണി വീണ്ടും സജീവമാകുന്നത് വരെ നിലവിലെ ഈ ഉയർന്ന നിരക്ക് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

വിവിധ ഗൾഫ് കറൻസികളുടെ നിരക്കിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. യുഎഇ ദിർഹത്തിന് 25.82 രൂപയും ഖത്തർ റിയാലിന് 25.9 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കുവൈത്ത് ദിനാർ 307 രൂപ എന്ന റെക്കോർഡ് ഉയർച്ചയിലെത്തിയപ്പോൾ ബഹ്റൈൻ ദിനാർ 251 രൂപയായും ഒമാനി റിയാൽ 246 രൂപയായും വർദ്ധിച്ചു. എണ്ണവിലയിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുണ്ട്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here