ആക്രമണ ദൃശ്യങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: ഖത്തറിൽ 194 പേർ പിടിയിൽ

0
27

ദോഹ:ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും പങ്കുവെക്കുകയും ചെയ്തതിന് ഖത്തറിൽ 194 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായുള്ള വകുപ്പാണ് നടപടി സ്വീകരിച്ചത്. പ്രതികൾക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രദേശത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വീഡിയോകൾ പകർത്തുകയോ പങ്കിടുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും പൊതുജനങ്ങളെ പ്രകോപിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

അതിനിടെ, ഖത്തറിലെ അൽ ഉദൈദ് വ്യോമ താവളം ലക്ഷ്യം വച്ച് വീണ്ടും ആക്രമണം നടന്നു. ഡ്രോൺ ആക്രമണം ഖത്തർ അമീരി വ്യോമ സേന തകർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here