ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

0
4

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി.

ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?,

സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന ‘അധിക ഉല്‍പ്പന്നങ്ങള്‍’ എന്നതില്‍ എന്താണ് ഉള്‍പ്പെടുന്നത് ?,

പയര്‍ വര്‍ഗങ്ങളും മറ്റ് സെന്‍സിറ്റീവ് വിളകളും യുഎസ് ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?,

വാണിജ്യേതര തടസങ്ങള്‍’ നീക്കം ചെയ്യുക എന്നതിന്റെ അര്‍ത്ഥമെന്താണ്?

എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്നും രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കിയിരുന്നു. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായില്ല. വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here