കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും മക്കളും കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുമ്പള പഞ്ചായത്ത് ബംബ്രാണ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി എം.പി ഖാലിദിനെതിരെ രംഗത്തെത്തിയത്.
മുംബൈയിൽ വ്യാപാരിയായിരുന്ന മൊയ്തീനെ
25,43,000 രൂപക്ക് ബംഗളൂരുവിലെ ഹോട്ടൽ പാം സ്യൂട്സ് എന്ന സ്ഥാപനത്തിൽ
എം.പി ഖാലിദ് ഭർത്താവിനെ പങ്കാളിയാക്കി.
2017 ഏപ്രിലിൽ ഉണ്ടാക്കിയ കരാർ പ്രകാരം 32.09 % ഓഹരി ഉള്ളതായി ഖാലിദ് രേഖപ്പെടുത്തിയിരുന്നു.
പോണ്ടിച്ചേരിയിൽ മറ്റൊരു കച്ചവടത്തിൻ്റെ പേരിൽ 20 ലക്ഷവും വാങ്ങി. ലാഭമോ മുടക്കിയ മുതലോ തിരിച്ചു നൽകാത്തതിനെ തുടർന്ന്
കടുത്ത മാസസിക സമ്മർദ്ദത്തിലായ മൊയ്തീൻ പിന്നീട് മരണപ്പെട്ടു..
കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന മൊയ്തിൻ്റെ വിയോഗത്തിന് ശേഷം വലിയ സാമ്പത്തിക പ്രയാസത്തിലാണ് കുടുംബം.
ഇത് മൂലം മക്കളുടെ പഠനവും മുന്നോട്ടുള്ള ജീവിതവും വഴിമുട്ടി നിൽക്കുകയാണെന്ന് ഇവർ പറയുന്നു.
നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഖാലിദ്
എട്ട് ലക്ഷം രൂപയുടെ വണ്ടിച്ചെക്കാണ് നൽകിയതായും കുടുംബം പരാതിപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുണ്ട്.
മൂന്ന് തവണയായി 16,000 രൂപ നൽകിയിട്ടുണ്ടെന്നും
പിന്നീട് കണക്കുകൾ ബോധ്യപ്പെടുത്താനോ ആദായത്തിൽ നിന്നുള്ള വിഹിതം നൽകാനോ ഖാലിദ് തയ്യാറായില്ലത്രെ.
2024 ൽ മുസ്ലിം ലീഗ് ജില്ല പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി ഉൾപ്പെടെ പലർക്കും പരാതി നൽകി.
ഖാലിദിനെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഒരു വർഷമായിട്ടും ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ല.
വഞ്ചനക്കും തട്ടിപ്പിനും ഇരയായി സാമ്പത്തികമായും മാനസികമായും പ്രതിസന്ധി അനുഭവിക്കുന്നതായും നീതി ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.
പണം തിരികെ കിട്ടുന്നതു വരെ എം.പി ഖാലിദിൻ്റെ വീടിന് മുന്നിൽ സമരമിരിക്കുമെന്നും കൂട്ടിച്ചേർത്തു.
മക്കളായ ജഫ്രീദ, ജഫ്ദീദ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

