കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാ സമ്മേളനം തിങ്കളാഴ്ച

0
4

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ – കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള ശ്രീ ഗോപാലകൃഷ്ണ ഹാളിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, പ്രതിനിധി സമ്മേളനം, അനുമോദനം, വയറിങ് പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം, സാന്ത്വന സഹായ വിതരണം എന്നിവ നടക്കും.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് പി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

ആധുനിക വയറിങ് പ്ലംബിംഗ് സാമഗ്രികളുടെ പ്രദർശനം പൊതുജനങ്ങളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും എന്ന് നേതാക്കൾ പറഞ്ഞു.

രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും.

9 15ന് പതാക വന്ദനം, 9 30 ന് ബഹുജന പ്രകടനം, 10. 30 ന് കമ്പനി സ്റ്റാൾ ഉദ്ഘാടനം എന്നിവ നടക്കും.

11:30ന് പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാലിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് പി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ബി. സുരേഷ് കുമാർ, ശാന്തകുമാർ, ശ്രീജിത്ത്, വിദ്യാധരൻ എന്നിവർ സംബന്ധിക്കും.

സൗജന്യ വയറിങ് നടത്തിയ യൂണിറ്റിനുള്ള അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി അജേഷ് കുമാർ എം.എസ് വിതരണം ചെയ്യും. വിദ്യാഭ്യാസ അവാർഡ് സംസ്ഥാന ട്രഷറർ രതീഷ് വി.പി, സഹായവിതരണം കണ്ണൂർ ജില്ലാ സെക്രട്ടറി ഷിബു പി.പി, കർഷക അവാർഡ് വിതരണം സംസ്ഥാന മുൻപ്രസിഡന്റ് അനിൽകുമാർ എന്നിവർ നിർവഹിക്കും.

വാർത്ത സമ്മേളനത്തിൽ രാജു കപ്പണക്കാൽ, ബി. സുരേഷ് കുമാർ, രജീഷ് എം.ആർ, അബ്ദുല്ല എ.എം, തമ്പാൻ പി, സതീഷ് കുമാർ ആൾവ, മണി ടി.വി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here