ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം

0
9

കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്.

ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here