ഡൽഹിക്കൊപ്പമുള്ള IPL അനുഭവം പങ്കുവെച്ച് ഡിവില്ലിയേഴ്‌സ്

0
9

ഡൽഹി ഡെയർഡെവിൾസുമായുള്ള തന്റെ ഐപിഎൽ കാല അനുഭവങ്ങൾ പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരമാകുന്നതിന് മുമ്പെ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന എബിഡി ഡൽഹിയിലുണ്ടായിരുന്ന സമയത്തെ കയ്പേറിയ മധുരമുള്ള അധ്യായമെന്ന് വിശേഷിപ്പിച്ചു.

നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഉണ്ടായിരുന്നിട്ടും 2008 മുതൽ 2010 വരെ ഡിവില്ലിയേഴ്‌സിന്റെ കീഴിൽ ഡൽഹിക്ക് ഒരിക്കലും സെമി ഫൈനൽ കടക്കാൻ കഴിഞ്ഞിരുന്നില്ല. ‘ആ ടീമിൽ ദുഷിച്ച മനസുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു, എന്നാൽ പേരുകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

2008 ലും 2009 ലും ഡൽഹിക്കൊപ്പം പ്ലേഓഫിലെത്തിയ ഡിവില്ലിയേഴ്‌സ് ടീമിന്റെ മികച്ച പ്രകടനക്കാരിൽ ഒരാളായിരുന്നു. 2009 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സീസണിൽ താരം 465 റൺസ് നേടുകയും ചെയ്തു. എന്നാൽ 2010 ൽ മികവിലേക്ക് ഉയരാനായില്ല. തൊട്ട് ശേഷമുള്ള സീസണിൽ താരത്തെ ഡെയർഡെവിൾസ് ലേലത്തിൽ വിടുകയും ചെയ്തു. പിന്നീട് ഡൽഹി ഡെയർ ഡെവിൾസ് ഇല്ലാതെയാകുകയും ഡൽഹി കേന്ദ്രീകരിച്ച് ഡൽഹി ക്യാപിറ്റൽസ് എന്ന പുതിയ ടീം ഉണ്ടാവുകയും ചെയ്തു.

എന്നാൽ പിന്നീട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഡിവില്ലിയേഴ്‌സ് മാറി. 5000-ത്തിലധികം റൺസ് നേടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ആര്‍സിബി ആരാധകര്‍ ഡിവില്ലിയേഴ്സിനെ നെഞ്ചേറ്റുന്നുണ്ട്. നീണ്ട കാത്തിരിപ്പിന് ശേഷം ആർസിബി കിരീടം നേടിയപ്പോൾ വിജയാഘോഷത്തിൽ ഡിവില്ലിയേഴ്‌സുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here