ഉപ്പളയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

0
101

മഞ്ചേശ്വരം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള അമ്പാറിലെ എസ്.കെ ഫ്‌ളാറ്റില്‍ താമസക്കാരനായ മുഹമ്മദ് ആദിലിന്റെ കൈയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടടുത്തു അയില ഗ്രൗണ്ടില്‍ ബൈക്കും സഞ്ചിയുമായി നില്‍ക്കുകയായിരുന്ന മുഹമ്മദ് ആദിലിനെ എസ്.ഐമാരായ ഉമേശ് കെ.ആര്‍, രതീഷ്, മനുകൃഷ്ണന്‍ എം.എന്‍, അതുല്‍റാം കെ.എസ്, പൊലീസുകാരായ അനീഷ് വിജയന്‍, ശ്രീജിത്ത്, ഭക്തശൈവന്‍, ദീപക് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഡിവൈ.എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ സ്ഥലത്തെത്തിയത്. മൈതാനത്തു നിന്നിരുന്ന ഇയാളുടെ കൈയിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നാണ് രണ്ടു കിലോ 90 ഗ്രാം കഞ്ചാവ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here