മഞ്ചേശ്വരം മണ്ഡലത്തിൽ 3.02 കോടിയുടെ പദ്ധതികൾ

0
116

ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നതിന് 3.02 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു. നിയോജക മണ്ഡലം ആസ്തി വികസന സ്കീം, എം.എൽ.എ.യുടെ പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 18 റോഡ് പ്രവൃത്തികൾക്കും ഒരു കുടിവെളള പദ്ധതിക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

മണിമുണ്ടെ കടപ്പുറം – ഹനുമാൻ നഗർ ബൈപ്പാസ് റോഡ് 30 ലക്ഷം (മംഗൽപാടി പഞ്ചായത്ത്), ഷെട്ടിഗദ്ധെ ക്രോസ് റോഡ് 10 ലക്ഷം (കുമ്പള പഞ്ചായത്ത്), മദനടുക്ക കാവേരിക്കാന റോഡ് 10 ലക്ഷം (പുത്തിഗെ പഞ്ചായത്ത്), ന്യൂസ്റ്റാർ ഗ്രൗണ്ട് റോഡ് 20 ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്) മുട്ട പൊയ്യ റോഡ് 18 ലക്ഷം (വൊർക്കാടി പഞ്ചായത്ത്), ഷേണി ഉർമി റോഡ് അഞ്ച് ലക്ഷം (എൻമകജെ പഞ്ചായത്ത്), പെരിങ്കടി ശാസ്ത്രേശ്വരം ക്ഷേത്രം റോഡ് 25 ലക്ഷം (മംഗൽപാടി പഞ്ചായത്ത്) പാട്‌ളത്തടുക്ക ഉപ്പിന റോഡ് 20 ലക്ഷം (പുത്തിഗെ പഞ്ചായത്ത്) ബെള്ളൂർ – നാരങ്കുളി റോഡ് അഞ്ച് ലക്ഷം (പൈവളിഗെ പഞ്ചായത്ത്), പേരാൽ പൊട്ടേരി ഹിൽടോപ്പ് റോഡ് 10 ലക്ഷം (കുമ്പള പഞ്ചായത്ത്), ദുർഗി പള്ള ഗൗസിയ നഗർ റോഡ് 20 ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്), ചെറുവൽ കാപ്പ് മണ്ടേ കാപ്പു റോഡ് 25 ലക്ഷം (മംഗൽപാടി പഞ്ചായത്ത്), കൊമ്മളദേര അട്ക്കള കട്ട റോഡ് അഞ്ച് ലക്ഷം, ദൊഡ്ഢമനെ നടപ്പാത 17 ലക്ഷം (വൊർക്കാടി പഞ്ചായത്ത്), ഫിർദൗസ് നഗർ റോഡ്‌ അഞ്ച് ലക്ഷം, ഷിറിയ സ്കൂൾ റോഡ് ഏഴ് ലക്ഷം, സോങ്കാൾ കൊടങ്കെ റോഡ് ഡ്രൈനേജ് അഞ്ച് ലക്ഷം, മൂസോടി കണ്ണംങ്കുളം ജുമാ മസ്ജിദ് റോഡ് 30 ലക്ഷം (മംഗൽപാടി പഞ്ചായത്ത്), അമ്മേരി ബെദ്രോഡി റോഡ് അഞ്ച് ലക്ഷം (പൈവളിഗെ പഞ്ചായത്ത്), കോയ്‌പ്പാടി കടപ്പുറം കുടിവെള്ള പദ്ധതി 30 ലക്ഷം (കുമ്പള പഞ്ചായത്ത്) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. പദ്ധതികൾ ഉടൻ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി എം.എൽ.എ. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here