ഉപ്പളയില്‍ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും എം.ഡി.എം.എയും പിടിച്ചു; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

0
298

ഉപ്പള: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമുണ്ടയിലെ ഹര്‍ഷിദി (38)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്.

ഹര്‍ഷിദിനെ മാസങ്ങള്‍ക്ക് മുമ്പ് രണ്ടര കിലോ കഞ്ചാവുമായി കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇത് കൂടാതെ പല തവണ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.
പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here