ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
82

ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു. പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ മുട്ടത്തേയും ഹാഷിം ബണ്ടസാല യെ ട്രഷററായും തിരഞ്ഞെടുത്തു. ഫാറൂഖ് അമാനത് വര്‍ക്കിങ് പ്രസിഡന്റും ജംഷീദ് അട്ക ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: ഇദ്രീസ് അയ്യൂര്‍, ഷൗക്കത്തലി മുട്ടം, അക്ബര്‍ പെരിങ്കടി, ഖാലിദ് മണ്ണംകുഴി, അബ്ദുല്ല പച്ചമ്പള, ഫാറൂഖ് ഒളിമ്പിയ (വൈസ് പ്രസി.), സാദിഖ് ഷിറിയ, ശരീഫ് ബന്തിയോട്, റഹീം എച്ച്.എന്‍, സജ്ജാദ് മണിമുണ്ട, സിദ്ദിഖ് പൂങ്കളം, സര്‍ഫ്രാസ് സിറ്റിസണ്‍ (സെക്ര.). മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. സുബൈര്‍ കുബണൂര്‍, ഇബ്രാഹിം ബേരികെ, ഇഖ്ബാല്‍ മണിമുണ്ട, മന്‍സൂര്‍ മര്‍ത്യ മുനീര്‍ ബേരിക സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here