Tuesday, March 25, 2025
Home Latest news ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

0
101

ഡല്‍ഹി: എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു. ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പലപ്പോഴും വര്‍ധിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ അറിയിച്ചിരുന്നു. ഉത്സവ സീസണില്‍ എല്ലാവരും സ്വന്തം നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ടിക്കറ്റ് നിരക്ക് വളരെയധികം വര്‍ദ്ധിപ്പിക്കരുത് എന്നുള്ള ആവശ്യം മുന്നോട്ട് വെച്ചിരുന്നതായും റാം മോഹന്‍ നായിഡു പറഞ്ഞു.

ആഭ്യന്തര വിമാനക്കമ്പനികള്‍ ഇതിനകം 1,200-ലധികം പുതിയ വിമാനങ്ങള്‍ ആണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 2035ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാകും. ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 400 ഓളം പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായും നായിഡു പറഞ്ഞു. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിലൂടെ വളരുന്ന വ്യോമയാന വിപണിക്ക് അടിത്തറ പാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവധിക്കാലത്ത് പലപ്പോഴും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടാകാറുണ്ട്. കാരണം ടിക്കറ്റുകളുടെ ഡിമാന്റുകള്‍ ഈ കാലത്ത് കുതിച്ചുയരാറുണ്ട്. വില വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ ഇത്തവണ, ഫെസ്റ്റിവല്‍ സീസണില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന രാജ്യത്തെ എല്ലാ റൂട്ടുകളിലും വിമാന കമ്പനികള്‍ ഈടാക്കുന്ന ടിക്കറ്റ് നിരക്ക് മന്ത്രാലയം ഇതിനകം നിരീക്ഷിക്കുന്നുണ്ടെന്ന് റാം മോഹന്‍ നായിഡു പറഞ്ഞു. ഇന്ത്യ റീജിയണല്‍ എയര്‍ മൊബിലിറ്റി കോണ്‍ഫറന്‍സിനിടെയാണ് നായിഡു ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here