കൊടിയമ്മ നുസ്രത്തുല്‍ ഇസ്ലാം സംഘം 22-ാം വാര്‍ഷികവും മീലാദ് മെഹ്ഫിലിലും ഇന്ന് തുടങ്ങും

0
64

കുമ്പള: സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി പ്രവര്‍ത്തിച്ചു വരുന്ന നുസ്രത്തുല്‍ ഇസ്ലാം സംഘം 22-ാം വാര്‍ഷികവും മീലാദ് മെഹ്ഫിലിലും 28, 29 തീയതികളില്‍ കൊടിയമ്മ ഊജാര്‍ ത്വാഹ നഗറില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

28 ന് വൈകിട്ട് 4ന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് മേഖലയിലെ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്‌റസകളിലെ വിദ്യാര്‍ഥികളുടെ സ്‌കൗട്ട്, ഫ്‌ളവര്‍ ഷോ ടീമുകള്‍ അണിനിരക്കുന്ന മീലാദ് റാലിയും നടക്കും. 7 മണിക്ക് മീലാദ് മെഹ്ഫില്‍ കൊടിയമ്മ ജമാഅത്ത് മുദരിസ് സലിം അഹ്‌സനി ഉദ്ഘാടനം ചെയ്യും. അബുബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനാകും. കൊടിയമ്മ ഖത്തീബ് മഹ്‌മൂദ് സഅദി പ്രാര്‍ത്ഥന നടത്തും. പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ സ്വാഗതം പറയും. കൊടിയമ്മ ജമാഅത്ത് പ്രസിഡന്റ് മൊയ്തു ഹാജി എം.എം.കെ മുഖ്യാതിഥിയാകും. 29 ന് രാവിലെ 9 മുതല്‍ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്‌റസകളില്‍ നിന്നും രണ്ട് വിഭാഗങ്ങളിലായി 12 ഇനങ്ങളില്‍ 1200ല്‍ പരം മത്സരാര്‍ത്ഥികള്‍ ഇസ് ലാമിക കലാ പരിപാടികള്‍ അവതരിപ്പിക്കും.രാത്രി 7 ന് വാര്‍ഷിക സമ്മേളനവും മീലാദ് മെഹ്ഫില്‍ സമാപന സംഗമവും അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് കൊടിയമ്മ അധ്യക്ഷനാകും. കൊടിയമ്മ നുസ്രത്തുല്‍ ഇസ് ലാം സംഘം പ്രഥമ കെ.ഹംസ മുസ് ലിയാര്‍ പുരസ്‌കാരം, മുന്ന് പതിറ്റാണ്ടു കാലം കൊടിയമ്മ യില്‍ മദ്‌റസ അധ്യാപകനായും ഇമാമും ആയിരുന്ന എ.വി അബ്ദുള്ള ഉസ്താദിന് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ, ജന.സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കുന്നില്‍ പുര,സിദ്ധീഖ് ഊജാര്‍, യൂസുഫ് കൊടിയമ്മ, ഫൈസല്‍ ഉജാര്‍, അബ്ദുല്‍ റഹിമാന്‍, ബഷീര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here