ജയ് ഷാ ഐ.സി.സി അധ്യക്ഷൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

0
94

ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇനി ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. പത്രിക നൽകേണ്ട അവസാന തീയതിയായ ഇന്ന് വൈകുന്നേരമാണ് ജയ് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജയ് ഷായെ ഐ സി സിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് നേരത്തെയുണ്ടായിരുന്ന ഇന്ത്യക്കാർ . ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010- 2012) എന്നിവര്‍ പ്രസിഡന്റുമാരായി.

LEAVE A REPLY

Please enter your comment!
Please enter your name here