ലഹരിക്കെതിരെ ബംബ്രാണ മേഖല ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

0
97

കുമ്പള : ബംബ്രാണ ഭാഗത്ത് രാപകലെന്നില്ലാതെ വ്യാപകമായി ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ബംബ്രാണ ഖത്തീബ് വി കെ ജുനൈദ് ഫൈസിയുടെ നേത്രത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
പതിനെട്ടു വയസ്സിന് താഴെ യുള്ള കുട്ടികളും, മറ്റു നാടുകളിൽ നിന്ന് വരുന്ന യുവാക്കളുമാണ് രാത്രിയും, പകലുമായി ബംബ്രാണ പ്രദേശത്ത് വില്പനയും, ഉപയോഗവും വ്യാപകമായി നടത്തി വരുന്നത്.

ഇനിയങ്ങോട്ട് ബംബ്രാണ ഭാഗത്ത് ഇത്തരം പ്രവർത്തനങ്ങൾ ആക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടാൽ രക്ഷിതാക്കളെയും, പോലീസ് ഉദ്യോഗസ്ഥരെയും,അറിയിക്കുവാനും, വേണ്ടി വന്നാൽ കർശന നടപടി സീക്രരിക്കുവാനും, നാടിനെ ലഹരി മുക്ത നടാക്കി മാറ്റുവാൻ യോഗം തീരുമാനിച്ചു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി
കെ കെ അബ്ദുല്ലകുഞ്ഞി ചെയർമാനും, വൈസ് ചെയർമാന്മാരായി എ കെ ആരിഫ്, എം പി ഖാലിദ് എന്നിവരെയും , ജനറൽ കൺവീനർ ഷാജഹാൻ നമ്പിടി, ജോയിൻ കൺവീണർമാരായി നിസാർ (ഇജ്ജു ) നാസിർ ഗുദുർ, മുഹമ്മദ് മുഗർ, ട്രഷററായി അബ്ദുൽ റസാക്ക് നബിടി യെയും, നൗഫൽ എം വി, മുനീർ ബി പി, ഫഹദ് കെ എസ്, ലത്തീഫ് മുവ്വം, ഫസൽ ഒളച്ചാൽ, അബ്ദുൽ റഹ്മാൻ ബത്തേരി, കെ ബി അബ്ദുൽ ലത്തീഫ്, എം പി മൊയ്‌ദീൻ, ഒ എം മൂസ, യൂസുഫ് മഹേന്ദ്ര, ഹനീഫ് കെ ബി, യൂസുഫ് ഒ എം, ഇബ്രാഹിം ബത്തേരി, എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here