അനധികൃത രൂപമാറ്റം വേണ്ട; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

0
35

തിരുവനന്തപുരം: നാളെ മുതല്‍ കര്‍ശന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും.

നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആര്‍ടിയില്‍ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാലേ ലൈസന്‍സ് പുതുക്കി നല്‍കൂ.

LEAVE A REPLY

Please enter your comment!
Please enter your name here