ഗാസയില്‍ വെടിനിര്‍ത്താനുള്ള പ്രമേയം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കി; അമേരിക്ക വിട്ടുനിന്നു

0
76

വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതോടെ, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കി. കൗണ്‍സിലിലെ 14 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക വിട്ടുനിന്നു.നേരത്തെ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രമേയം അംഗരാജ്യങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ച് തള്ളിയിരുന്നു. ഇസ്രാഈലിന് അനുകൂലമായി അമേരിക്ക കൊണ്ടുവന്ന പ്രമേയങ്ങള്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് സുരക്ഷാ കൗണ്‍സിലില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്.

10 അംഗങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിര്‍ദേശിച്ചത്. അതിനിടെ, പ്രമേയം യു.എസ് വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഭീഷണിസ്വരത്തില്‍ രംഗത്തുവന്നിരുന്നു. വീറ്റോ പ്രയോഗിച്ചില്ലെങ്കില്‍ വാഷിങ്ടണിലേക്കുള്ള പ്രതിനിധി സംഘത്തെ റദ്ദാക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.

LEAVE A REPLY

Please enter your comment!
Please enter your name here