മൊബൈല്‍ നമ്പറുകളുടെ കണക്ഷന്‍ 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ്

0
116

മൊബൈല്‍ നമ്പറുകളുടെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍. ഉപഭോക്താവിന്റെ ആവശ്യാനുസരണമോ, ഉപയോഗമില്ലാത്തതിന്റെ പേരിലോ വിച്ഛേദിക്കപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന ഉറപ്പു കൂടിയാണ് ടെലികോം വകുപ്പ് നല്‍കുന്നത്.

വാട്‌സാപ്പ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതിലുള്ള ഫയലുകള്‍ മാറ്റാമെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.വിച്ഛേദിക്കപ്പെടുന്ന മൊബൈല്‍ നമ്പറുകള്‍, വാട്‌സാപ്പ് നിരീക്ഷിക്കുമെന്നും, 45 ദിവസങ്ങള്‍ക്കു മുകളില്‍ ആക്റ്റീവ് അല്ലാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നും, അതിലെ ഫയലുകള്‍ ഒഴിവാക്കുമെന്നും വാട്‌സാപ്പ് കോടതിയെ അറിയിച്ചു. ടെലികോം വകുപ്പിനും വാട്‌സാപ്പിനും ഹര്‍ജിക്കാരനും പറയാനുള്ളത് മുഴുവന്‍ രേഖപ്പെടുത്തിയ കോടതി 2021 ല്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി തള്ളി.

45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് വാട്‌സാപ്പും അറിയിച്ചു. മൊബൈല്‍ നമ്പറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സന്‍ജീവ് ഖന്നയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here