വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പറന്നു: വിമാനങ്ങൾ വൈകി, അന്വേഷിക്കാൻ റഫാൽ വിമാനങ്ങൾ

0
207

ദില്ലി: ഇംഫാൽ മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു. അജ്ഞാത പറക്കൽ വസ്തു കണ്ടെത്തിയതിൽ പരിശോധന തുടങ്ങി വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്. തുടർന്ന് വിമാനത്താവളത്തിൽ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി.

രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മറ്റ് മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു. വിമാനത്താവളത്തിലുള്ളവർക്കും ദൃശ്യമാകുന്ന തരത്തിലായിരുന്നു അജ്ഞാത വസ്തു. ഏകദേശം വൈകീട്ട് നാല് വരെ ആകാശത്ത് ദൃശ്യമായി. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് പോയി. എയർ ട്രാഫിക് കൺട്രോൾ അധികൃതരാണ് വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പൊങ്ങിക്കിടക്കുന്നത് കണ്ടത്.

ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വസ്തുവിനെ ആദ്യം കണ്ടത്. ഇദ്ദേഹം അധികൃതരെ അറിയിക്കുക‌യായിരുന്നു. എന്താണ് വസ്തുവെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഷില്ലോങ്ങിലെ ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ കമാൻഡിനെ വിവരം അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here