രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആര്? ഇനി തര്‍ക്കം വേണ്ട, പട്ടിക പുറത്ത്

0
261

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്ത്. ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് ആണ് പട്ടികയില്‍ ഒന്നാമതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിലെ 7.9 മില്യണ്‍ യൂണിറ്റുകളുമാണ് സാംസങ്ങിന്റെ നേട്ടത്തിന് കാരണമായത്. ചൈനീസ് കമ്പനിയായ ഷവോമിയാണ് രണ്ടാമത്. 7.6 മില്യണ്‍ യൂണിറ്റാണ് ഷവോമിയുടെ ഇറക്കുമതി. പോക്കറ്റ് കീറാത്ത ബജറ്റ് ഫ്രണ്ടലി 5ജി മോഡലുകള്‍ വിപണിയില്‍ ഇറക്കിയതാണ് ഇരു കമ്പനികളുടെയും നേട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

7.2 മില്യണ്‍ യൂണിറ്റുമായി ചൈനീസ് കമ്പനിയായ വിവോയാണ് മൂന്നാം സ്ഥാനത്ത്. നാലാമത് റിയല്‍മി (5.8 മില്യണ്‍ യൂണിറ്റ്). ഓപ്പോയാണ് അഞ്ചാമത്,(4.4 മില്യണ്‍ യൂണിറ്റ്). പ്രീമിയം മോഡലുകളുടെ വിപണിയിലും വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാംസങ്ങ് എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോണ്‍ 14, 13 മോഡലുകളും ഓണ്‍ലൈന്‍ കമ്പനികളുടെ ഫെസ്റ്റിവല്‍ വിപണിയിലൂടെ ആകര്‍ഷണീയ വിലയില്‍ ലഭിച്ചതാണ് വളര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഗവേഷണ സ്ഥാപനമായ കനാലിസിന്റേതാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here