യൂട്യൂബിന് സംശയം; ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’, ഉടനടി ഉത്തരം നല്‍കി ‘കിലിയന്‍ എംബാപ്പെ’, ഏറ്റെടുത്ത് നെറ്റിസണ്‍സ്

0
233

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’ എന്ന ചോദ്യവുമായി യൂട്യൂബ് ഇന്ത്യ എക്‌സില്‍ എത്തി. സൗണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്.

മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന ഈ ഗാനം ഏത് സിനിമയിലേതാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതോടെ മറുപടിയുമായി കിലിയന്‍ എംബാപ്പെ തന്നെയെത്തി. ‘ഒന്നാമന്‍’ എന്ന ചിത്രത്തിലെ ‘പിറന്ന മണ്ണില്‍’ എന്ന് ആരംഭിക്കുന്ന ഗാനം പങ്കുവച്ചു കൊണ്ടാണ് എംബാപ്പെയുടെ ട്വീറ്റ്.

”ഇതാണ് ഒറിജിനല്‍ ഗാനം’ എന്ന് കുറിച്ചാണ് ഈ പാട്ടിന്റെ വീഡിയോ എംബാപ്പെ പങ്കുവച്ചിരിക്കുന്നത്. എംബാപ്പെയും മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആരാധകര്‍ ഇത് ആഘോഷമാക്കുന്നത്. എന്നാല്‍ ഇത് കിലിയന്‍ എംബാപ്പെയുടെ ഒഫീഷ്യല്‍ അക്കൗണ്ട് അല്ല എന്നതാണ് സത്യം. വേരിഫൈഡ് ആയ ആരാധകരുടെ അക്കൗണ്ട് ആണ്.

അതേസമയം, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഇന്റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്റെ ഡാന്‍സ് എഡിറ്റ് ചെയ്ത വീഡിയോയാണ് ആദ്യം എത്തിയത്.

ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ആര്‍ഡിഎക്‌സി’ലെ ‘നീലനിലവേ’, ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’, ‘ലിയോ’യിലെ ‘നാ റെഡി’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് രംഗം ഇപ്പോള്‍ പ്രചരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here