ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്

0
137

കൊച്ചി: ചുമയും ശ്വാസതടസവും അനുഭവപ്പെട്ട് ചികിത്സ തേടിയ ഏഴുമാസം പ്രായമായ കുട്ടിയില്‍ നിന്നും പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്.

മരുന്നുകള്‍ കഴിച്ചിട്ടും ചുമ കുറയാതെ വന്നതോടെ എക്‌സ് റേ പരിശോധനയില്‍ ശ്വാസകോശത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് കുഞ്ഞിന്റെ വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാല്‍ ഇത് എല്‍ഇഡി ബള്‍ബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്ബാണെന്ന് വ്യക്തമാവുന്നത്.

ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here