കാണാതെ പോയ മൂന്നര പവന്റെ സ്വർണമാല മാലിന്യക്കൂമ്പാരത്തിൽ

0
152

ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ ഒണ്ടിക്കാവിൽ ദർശനത്തിനെത്തിയ തൃശൂർ സമ്വദേശിയായ യുവതിക്ക് നഷ്ടപ്പെട്ട മൂന്നര പവന്റെ സ്വർണ താലിമാല കാവിലെ മാലിന്യക്കൂമ്പാര നിക്ഷേപ സ്ഥലത്ത് നിന്നു ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചു.ഒരു ദിവസത്തിനു ശേഷം ശുചീകരണ തൊഴിലാളി മാലിന്യ കൂമ്പാരം വൃത്തിയാക്കുന്നതിടയിലാണ് താലിയും ഏലസും അടങ്ങിയ മാല  ലഭിച്ചത്. സ്വർണം ക്ഷേത്ര ഭരണസമിതി ഓഫിസിൽ  ഏൽപിച്ചു.

ഞായറാഴ്ച തൃശൂരിൽ നിന്നു ബസിൽ തീർത്ഥാടനത്തിനെത്തിയ യുവതിയുടെ സ്വർണ മാല ഒണ്ടിക്കാവിൽ വച്ചു നഷ്ടപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാരും തീർഥാടന സംഘവും മണിക്കൂറോളം  ഒണ്ടിക്കാവ് പരിസരങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രാത്രി വൈകി ക്ഷേത്ര ഭരണസമിതി ഓഫിസിലും ഓച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയശേഷമാണു തിരികെ പോയത്.

ഇന്നലെ രാവിലെ 8ന് ഒണ്ടിക്കാവിൽ ജീവനക്കാരായ ശശിയും കാശിനാഥനും കാവിലെ പഴയ പൂജാദ്രവ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന തൊടി വൃത്തിയാക്കുന്നതിനിടയിലാണ് സ്വർണമാല കണ്ടത്. ഉടൻതന്നെ ഒണ്ടിക്കാവിലെ സംരക്ഷണ ചുമതലതക്കാരനായ ശ്യാംലാലും മറ്റു രണ്ടു ജീവനക്കാരുമായി  ക്ഷേത്ര ഭരണസമിതി ഓഫിസിൽ സ്വർണമാല കൈമാറി. നാളെ (20) മാല നഷ്ടമായ തൃശൂർ സ്വദേശി യുവതി ഓച്ചിറയിലെത്തി മാല ഏറ്റുവാങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here