ഡിവൈഎഫ്‌ഐ നേതാവിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് ആരോപണം; പി ജയരാജന്റെ മകന് താക്കീതുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും

0
155

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചതിനാണ് ജില്ലാ നേതൃത്വം രംഗത്തുവന്നത്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ കിരണിനെതിരെ ജെയിന്‍ രാജ് കഴിഞ്ഞ ദിവസം എഫ് ബി പോസ്റ്റ് ഇട്ടിരുന്നു. സഭ്യമല്ലാത്ത ഭാഷയിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രതിഷേധാര്‍ഹവുമാണെന്നാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യക്തിപരമായ പോരായ്മകള്‍ തിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനം ഉണ്ടെന്ന താക്കീതും പ്രസ്താവനയിലുണ്ട്. ജെയിന്‍ രാജിന്റെ പേരെടുത്ത് പറയാതെയാണ് പ്രസ്താവന. ഇന്നലെ ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടേറിയറ്റും ജെയിനിനെതിരെ രംഗത്തെത്തിയിരുന്നു. കിരണ്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കൊപ്പമുള്ള ഫോട്ടോ അടക്കമായിരുന്നു ജെയിന്‍ രാജിന്റെ പോസ്റ്റ്. എന്നാല്‍ ഇക്കാര്യങ്ങള്‍ നേരത്തെ പരിശോധിച്ച് നടപടി എടുത്തതാണെന്നാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. സഖാവ് കിരണ്‍ കരുണാകരന്റെ ഫേസ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നു ചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍ പെടുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യന്‍ മീഡിയ ഗ്രൂപ്പുകളില്‍ അലക്കുന്നതിനായി സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും പരാമര്‍ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ല. ഇത്തരം നീക്കങ്ങള്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

https://www.facebook.com/cpimpanoorac/posts/790787549722349?ref=embed_post

LEAVE A REPLY

Please enter your comment!
Please enter your name here