യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

0
233

കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാർ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്.

രാത്രിയിൽ ലിംഗത്തിൽ ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ടനൂൽ കടത്തിവിടുകയായിരുന്നു. എന്നാൽ അതിന് ഇത്രയും നീളം ഉണ്ടാകുമെന്ന് ഡോക്ടർ പോലും കരുതിയിരുന്നില്ല. സിസ്റ്റോസ്‌കോപ്പിക് ഫോറിൻ ബോഡി റിമുവൽ എന്ന മൈക്രോസ്‌കോപ്പിക് കീ ഹോൾ സർജറി വഴി ഫോറിൻ ബോഡി പുറത്തെടുക്കുമ്പോൾ വൈദ്യശാസ്ത്രത്തിൽ തന്നെ ഇതൊരു നാഴികക്കല്ലായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമുവൽ ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ശസ്ത്രക്രിയക്ക് ഡോ. അനൂപ് കൃഷ്ണൻ, ഡോ. അനൂപ്, ടെക്‌നീഷ്യൻ റഷീദ്, സ്റ്റാഫ് നേഴ്‌സ് ശ്യാമള എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here