കുമ്പളയിൽ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

0
139

കുമ്പള: യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബംബ്രാണയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിയാസ് (31) ആണ് അറസ്റ്റിലായത്. പേരാല്‍ മൈമൂന്‍ നഗറിലെ ശാഹുല്‍ ഹമീദി(31)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് നിയാസിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് കൊലക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ ഹമീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമ്പള ചര്‍ച്ചിന് സമീപം നില്‍ക്കുന്നതിനിടെയാണ് ശാഹുല്‍ ഹമീദിനോട് അക്രമിച്ചത്. ആദ്യം ബിയര്‍ കുപ്പി കൊണ്ട് തലക്കടിക്കുകയും പിന്നീട് വയറിലേക്ക് കുത്തുമ്പോള്‍ മാറിമറിയുന്നതിനിടെ പുറം ഭാഗത്തേക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here